tag:blogger.com,1999:blog-3601222844108868684.post6961825079297026614..comments2023-09-04T22:21:32.526-07:00Comments on പ്രേരണ: പാരിസ്ഥിതിക മാര്‍ക്സിസം - ഭാഗം 2പ്രേരണ - ബഹ്റൈന്‍http://www.blogger.com/profile/14375055956398902316noreply@blogger.comBlogger3125tag:blogger.com,1999:blog-3601222844108868684.post-8726566313381618912007-05-15T06:33:00.000-07:002007-05-15T06:33:00.000-07:00പാരിസ്ഥിതിക മാര്‍ക്സിസം എന്ന തലക്കെട്ടു സൂചിപ്പിക്...പാരിസ്ഥിതിക മാര്‍ക്സിസം എന്ന തലക്കെട്ടു സൂചിപ്പിക്കുന്നത്, പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാര്‍ക്സിസം വേണ്ടത്ര ശ്രദ്ധ ചെലുത്തുകയോ പരിഗണന നല്‍കുകയോ ദീര്‍ഘ വീക്ഷണത്തോടുകൂടി കാണുകയോ ചെയ്തില്ല എന്ന ഒരു ദുഃസൂചനയാണ്.
നാളെയുടെ ദര്‍ശനം എന്ന അവകാശ വാദത്തോടെ പ്രചരിപ്പിക്കപ്പെടുന്ന പാരിസ്ഥിതിക മാര്‍ക്സിസം എന്ന നിലപാടുകള്‍, സോവിയറ്റ് യൂണിയന്റേയും കിഴക്കന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളുടേയും തകര്‍ച്ചയ്ക്ക് ശേഷം മാര്‍ക്സിസത്തിന് ഒരു പുനര്‍വായന എന്ന നിലയിലാണ്. ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിനുശേഷം ലെനിന് തുടങ്ങി വച്ച സോഷ്യലിസ്റ്റ് നിര്‍മ്മാണ പ്രക്രിയയും അതുവരെ റഷ്യയില്‍ നിലനിന്നിരുന്ന മുതലാളിത്ത ഉല്പാദന ബന്ധങ്ങളെ മാറ്റിമറിച്ച പുതിയ ഉല്പാദന ക്രമത്തിനും വികസന നയത്തിനും തുടക്കം കുറിക്കുന്നത് മാര്‍ക്സിസത്തിന്റെ അടിസ്ഥാന പ്രമാണത്തില്‍ അടിയുറച്ചുകൊണ്ടാണ്. ഈ നിലപാടുകളെ പിന്‍പറ്റാന്‍ പരിസ്ഥിതി മാര്‍ക്സിസത്തിന്റെ വക്താക്കള്‍ ശ്രമിക്കുന്നുണ്ട്. സോവിയറ്റ് യൂണിയന്റെ തിരിച്ചടിക്ക് കാരണമായ അടിസ്ഥാന രാഷ്ട്രീയ കാരണങ്ങളെ വിശദീകരിക്കാനോ പഠിക്കാനോ തയ്യാറാകാതെ പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ഉണ്ടായ അവഗണനയോ നിലപാടില്ലായ്മയോ ആയി അതിനെ ചുരുക്കി കാണുന്നുണ്ട്.
എന്തു വില കൊടുത്തും സമ്പദ്ഘടനയുടെ വളര്‍ച്ച ലക്ഷ്യമിടുന്ന ,മുതലാളിത്ത വികസന വക്താക്കള്‍, ദുര മൂത്ത ലാഭക്കൊതിയിലാണ് ലോകത്തിന്റെ പരിസ്ഥിതി നാശത്തിന് അടിത്തറപാകിയതും ഇന്നത്തെ അതി ഭീകരാവസ്ഥയിലേക്കെത്തിച്ചതും. വ്യവസായിക വിപ്ലവത്തിനുശേഷമുള്ള കാലവും, ഇന്ന് നവലിബറലിസത്തിന്റേയും ആഗോളീകരണത്തിന്റേയും കാലമാകുമ്പോഴേയ്ക്കും ആഗോള താപനത്തിന്റേയും മറ്റും കാര്യത്തില്‍ പ്രകൃതി ശാസ്ത്രജ്ഞന്മാര് ഉല്‍കണ്ഠാകുലരുമാണ്. ഒപ്പം ലോകജനതയും പരിസ്ഥിതിവിനാശത്തിന്റെ കാരണക്കാരായ മുതലാളിത്തവും സാമ്രാജ്യത്വവും പ്രതിപ്പട്ടികയില്‍ ഒന്നാം സ്ഥാനത്തു നിര്‍ത്തി വിചാരണചെയ്യപ്പെടേണ്ടതിനു പകരം " പരിസ്ഥിതി ചിന്തയിലൂന്നുന്ന മാര്‍ക്സിസം" എന്ന പുതിയ സിദ്ധാന്തം പിറവിയെടുക്കുന്നത് സാമ്രാജ്യത്വ സിന്താസംഭരണികളില് നിന്നു തന്നെയാണ് എന്ന് തിരിച്ചറിയണം.
വര്‍ഗ്ഗ പ്രത്യശാസ്ത്രത്തിലൂന്നുന്ന മാര്‍ക്സിസത്തിനു പകരം വര്‍ഗ്ഗ നിലപാടിന്റെ കറ പുരളാത്ത " എക്കോ മാര്‍ക്സിസം" പകരം വക്കുക എന്നതിനര്‍ഥം ക്ലാസിക്കല്‍ മാര്‍ക്സിസത്തിന്റെ ബൃഹദാഖ്യാന സമഗ്രതയെ നിഷേധിച്ച് അതിനിനി നിലനില്പില്ല എന്നു വരുത്തി തീര്‍ക്കുക എന്നതാണ്.
നിലനില്പിന്റേയും മനുഷ്യ സ്വാതന്ത്ര്യത്തിന്റേയും സമൂഹ സ്വാതന്ത്ര്യത്തിന്റേയും അടിസ്ഥാനത്തില്‍ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തില്‍ ഒരു ക്രമീകരണത്തിന്റെ ആവശ്യകത മാര്‍ക്സ് എന്നും ഉയര്‍ത്തിപ്പിടിച്ചിരുന്നു. അദ്ധ്വാനത്തില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെടുന്ന മനുഷ്യന് യഥാര്‍ഥത്തില്‍ പ്രകൃതിയില്‍ നിന്നു തന്നെയാണ് അന്യവല്‍ക്കരിക്കപ്പെടുന്നത് എന്ന് മുതാലാളിത്തം സൃഷ്ടിക്കുന്ന പാരിസ്ഥികാഘാതങ്ങള്ക്കെതിരായി തന്റെ വിമര്‍ശനങ്ങളില്‍ മാര്‍ക്സ് മുന്നോട്ട് വച്ചിരുന്നു.
ആഗോളീകരണത്തിന്റേയും വിപണി വ്യവസ്ഥയുടേയും മൂലധനാധിപത്യത്തിന്റേയും നിലനില്പ് ലാഭേഛയിലാണെന്ന് തിരിച്ചറിയുകയും, മുതലാളിത്തത്തിന്റെ ഉയര്‍ന്ന രൂപമായ സാമ്രാജ്യത്വത്തിന് പാരിസ്ഥിതിക വിനാശം ഒരു പ്രശ്നമേ അല്ലെന്നും അത് ജനങ്ങളോടും പ്രകൃതിയോടും യുദ്ധം ചെയ്യുകയാണെന്നും വര്‍ത്തമാനകാലം തെളിയിക്കുന്നുണ്ട്.
മാര്‍ക്സിസത്തിന് പുനര്‍ വായന രചിക്കുന്ന പോസ്റ്റ് മാര്‍ക്സിസ്റ്റ് ബുദ്ധി ജീവികളും നവലിബറല്‍ സിന്താകേന്ദ്രങ്ങളും ചരിത്രത്തിന്റെ അന്ത്യം (end) പ്രഖ്യാപിച്ച ഹണ്ടിംഗ്ടണിന്റെയും ഫുക്കോയാമയുടേയും തുടര്ച്ചക്കാര് മാത്രമാണ്. വര്‍ഗ്ഗസമരത്തിന്റെ കാലം കഴിഞ്ഞു എന്ന് ഉദ്ഘോഷിക്കുകയും മര്‍ക്സിസത്തിന്റെ വര്ഗ്ഗനിലപാടുകള്ക്ക് കടക വിരുദ്ധമായ പ്രത്യശാസ്ത്ര സമീപനങ്ങള്‍ മാര്‍ക്സിസവുമായി കൂട്ടുകെട്ടി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് മാര്‍ക്സിസത്തേയോ പരിസ്ഥിതിയേയോ ജനങ്ങളേയോ രക്ഷിക്കാനല്ല, മറിച്ച് ക്ലാസിക്കല്‍ മാര്‍ക്സിസത്തിന്റെ അന്ത്യം കുറിക്കാനും ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ള ഗൂഢ പദ്ധതികളാണ്. ശുദ്ധാത്മാക്കളായ നിരവധിയാളുകള്‍ ഇന്നിത്തരം സമീപനങ്ങളില്‍ കുടുങ്ങിപ്പോകുന്നു. എന്തായാലും പാരിസ്ഥിതിക മാര്‍ക്സിസം എന്ന സംജ്ഞ മര്ക്സിസ്റ്റേതരമായ ഒരു സിന്താ പദ്ധതി മാത്രമാണ്. അതിന്റെ ഉത്ഭവമാകട്ടെ സാമ്രാജ്യത്വ ബുദ്ധികേന്ദ്രങ്ങളില്‍ നിന്നുമാണ്.

വി. എ. ബാലകൃഷ്ണന്Anonymousnoreply@blogger.comtag:blogger.com,1999:blog-3601222844108868684.post-20412146175471266282007-04-24T21:37:00.000-07:002007-04-24T21:37:00.000-07:00നല്ല ലേഖനം... വിശദമായി കമന്റണമെന്നുണ്ട്. പക്ഷേ അത്...നല്ല ലേഖനം... വിശദമായി കമന്റണമെന്നുണ്ട്. പക്ഷേ അത് ഒരുപാട് സമയമെടുക്കുന്നു, പിന്നീടെഴുതാം..

പിന്നേ, മലയാളം വിക്കിയില്‍ മാക്സിസം, കമ്യൂണിസം തുടങ്ങിയ ലേഖനങ്ങള്‍ ഇപ്പോള്‍ അപൂര്‍ണ്ണമാണ്.. ഇവയെക്കുറിച്ച് അറിയാവുന്നവര്‍ അത് ശരിയാക്കണം. http://ml.wikipedia.orgസജിത്ത്|Sajith VKhttps://www.blogger.com/profile/05955799896939447090noreply@blogger.comtag:blogger.com,1999:blog-3601222844108868684.post-89543059857056361152007-04-23T23:08:00.000-07:002007-04-23T23:08:00.000-07:00പ്രേരണ, നന്ന്ദി. നല്ല ലേഖനം. മുതലാളിത്ത വ്യവസ്ഥിതി...പ്രേരണ, നന്ന്ദി. നല്ല ലേഖനം. മുതലാളിത്ത വ്യവസ്ഥിതിയിലെ പ്രധാന വൈരുദ്ധ്യം (principal contradiction) എന്നത് ബൂര്‍ഷ്വാസിയും തൊഴിലാളിവര്‍ഗ്ഗവും തമ്മിലുള്ള വൈരുദ്ധ്യം എന്നതാണ്. സമൂഹത്തിലെ മറ്റ് വൈരുദ്ധ്യങള്‍ , മുതലാളിത്തത്തിന്റെ കടന്നുകയറ്റത്തില്‍ അധികാരം നഷ്ടപ്പെടുന്ന ഫ്യൂഡലിസവും, ബൂര്‍ഷ്വാസിയും തമ്മിലുള്ള വൈരുദ്ധ്യം, സമൂഹത്തിലെ പെറ്റി ബൂര്‍ഷ്വാസിയും, ഭരണവര്‍ഗ്ഗ-ബൂര്‍ഷ്വാസിയും തമ്മിലുള്ള വൈരുദ്ധ്യം, തൊഴിലാളിവര്‍ഗ്ഗവും, പെറ്റി ബൂര്‍ഷ്വാസിയും തമ്മിലുള്ള വൈരുദ്ധ്യം, സാമ്രജ്യത്വവും, നവ-കോളണീകരണത്തിന് വിധേയമാകുന്ന രാജ്യങളും തമ്മിലുള്ള വൈരുദ്ധ്യം, വിവിധ ദേശീയ ബൂര്‍ഷ്വാസികള്‍ തമ്മിലുള്ള വൈരുദ്ധ്യം, വ്യവസായവല്‍ക്കരണവും, പരിസ്ഥിതിയും തമ്മിലുള്ള വൈരുദ്ധ്യം തുടങിയ മറ്റ് വൈരുദ്ധ്യങള്‍ എല്ലാം തന്നെ മേല്‍പ്പറഞ്ഞ പ്രധാന വൈരുദ്ധ്യത്താല്‍ (principal contradiction) നിര്ണ്ണയിക്കപ്പെടുന്നതോ, സ്വാധീനിക്കപ്പെടുന്നതോ ആണ് എന്നതാണ് വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യം. പക്ഷെ മാര്‍ക്സിസ്റ്റുകള്‍ എന്ന് അവകാശപ്പെടുന്ന എക്കൊ-മാര്‍ക്സിസ്റ്റുകള്‍ പലപ്പോഴും ഈ പ്രധാന വൈരുദ്ധ്യത്തെ കാണാതെ പോകുന്നുണ്ടോ എന്ന് എനിക്ക് സംശയം തോന്നാറുണ്ട്. ദാരിദ്ര്യമാണ് ഈ ലോകത്തിലെ പ്രധാന പരിസ്ഥിതിപ്രശ്നം എന്ന് ഫിദെല്‍ കാസ്ട്രൊ പറഞ്ഞത് ഓര്‍മ്മ വരുന്നു.vimathanhttps://www.blogger.com/profile/03363486484685713918noreply@blogger.com