


വായന മരിക്കുന്നു എന്ന സാമാന്യസങ്കല്‌പം അസ്ഥാനത്താണെന്ന് തെളിയിച്ചുകൊണ്ട് പ്രേരണയുടെ ആഭിമുഖ്യത്തില്‍ ബഹ്‌റൈനില്‍ നടന്ന പുസ്‌തകോത്സവം വിജയകരമായി സമാപിച്ചു.
വായനയിലുള്ള മടിയോ പുസ്‌തകങ്ങളിലുള്ള താത്പര്യമില്ലായ്മയോ അല്ല ഗള്‍ഫില്‍ വായന നേരിടുന്ന പ്രശ്നം, വായനക്കാരന്‍ ആഗ്രഹിക്കുന്ന പുസ്‌തകങ്ങളുടെ ലഭ്യതയില്ലായ്മയാണ് അതിനു കാരണം എന്ന് ഈ പുസ്‌തകോത്സവം തെളിയിച്ചു. ഒരു പരീക്ഷണാര്‍ത്ഥത്തില്‍ ഞങ്ങളെത്തിച്ച 99% പുസ്‌തകങ്ങളും വിറ്റുപോയി എന്നു മാത്രമല്ല, ഞങ്ങള്‍ എത്തിച്ചതിലേറെ പുസ്‌തകങ്ങള്‍ക്ക് ഓര്‍ഡര്‍ ലഭിക്കുകയും ചെയ്‌തു. വില്‌ക്കാതെ പോയ ഒരു ശതമാനം പുസ്‌തകങ്ങളാവട്ടെ ഗൗരവ വായനയില്‍ നിന്ന് ഒഴിവാക്കേണ്ട തരം ജീര്‍ണ്ണഗ്രന്ഥങ്ങളുമായിരുന്നു (പുസ്‌തകടക്കാര്‍ സൗജന്യമായി അയച്ചത്) ഗള്‍ഫ് മലയാളികള്‍ വായിക്കാന്‍ ആഗ്രഹിക്കുന്നു എന്നുമാത്രമല്ല, എന്തുവായിക്കണമെന്ന് അവന് കൃത്യമായി തിരിച്ചറിയാം എന്നും ഇത് വ്യക്‌തമാക്കുന്നു.
പുസ്‌തകപ്രദര്‍ശനം മാത്രമായിരുന്നില്ല, പുസ്‌തകപ്രകാശനം, സാഹിത്യ ചര്‍ച്ചകള്‍, കാവ്യസന്ധ്യ, നാടന്‍ പാട്ടുകള്‍, നാടകം, നൃത്തശില്‌പം എന്നിവയും ഈ പുസ്‌തകോത്സവത്തിന്റെ മാറ്റുകൂട്ടി. വിജു മാഹി നാടകപ്പുര സംവിധാനം ചെയ്‌ത 'എന്റെ സത്യാനേഷണ പരീക്ഷണങ്ങള്‍' എന്ന നാടകം, കുട്ടികള്‍ക്കുവേണ്ടി കുട്ടികള്‍ അവതരിപ്പിച്ച ഒരു നാടകമായിരുന്നു. കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന അക്രമവാസനയും യുദ്ധക്കളിക്കോപ്പുകളോടുള്ള താത്‌പര്യവും സാമാന്യജനങ്ങള്‍ ഗാന്ധിചര്യകളില്‍ നിന്ന് അകലുന്നതും ഗാന്ധിജിയെപ്പറ്റിയുള്ള ഓര്‍മ്മ ഗാന്ധിജയന്തിദിനത്തില്‍ മാത്രമായി ഒതുങ്ങുന്നതും ഒക്കെയായിരുന്നു അതിന്റെ ഇതിവൃത്തം.
ഏഴാംചേരി രാമചന്ദ്രന്റെ 'ഇനിയെന്തുവില്‌ക്കുവാന്‍ ബാക്കി..?' എന്ന കവിതയെ അവലംബിച്ചാണ് ഭരത്ശ്രീ. രാധകൃഷ്ണന്‍ നൃത്തശില്‌പം അവതരിപ്പിച്ചത്.
ബഹ്‌റൈനിലെ സാംസ്കാരിക സമൂഹത്തിന്റെ മുക്‌തകണ്‌ഠമായ പ്രശംസ ഏറ്റുവാങ്ങിക്കൊണ്ടാണ് ഈ വര്‍ഷത്തെ പുസ്‌തകോത്സവം സമാപിച്ചത് എന്നത് ഞങ്ങളെ സന്തോഷ ചിത്തരാക്കുന്നതോടൊപ്പം ഞങ്ങളുടെ ഭാവിപരിപാടികളിലേക്കുള്ള ഒരു ചുണ്ടപലകകൂടിയായിക്കൂടി ഞങ്ങളിതിനെ കാണുന്നു.
പുസ്‌തകോത്സവത്തോടനുബന്ധിച്ചു നടന്ന സാഹിത്യ ചര്‍ച്ചകളുടെ സംക്ഷിപ്‌തരൂപങ്ങള്‍ പിന്നാലെ..
2 comments:
സാഹിത്യ ചര്‍ച്ചകള്‍ കൂടി പോരട്ടെ... വായിച്ചേക്കാം.
A sigh of relief , reading this.......
Post a Comment