Wednesday, July 28, 2010
'ദി പാഷന്‍ ഓഫ് ജോൺ ഓഫ് ആർക്ക്’
പ്രേരണയുടെ പ്രതിവാര സിനിമാ പ്രദര്ശ്നത്തിന്റെ ഭാഗമായി 29.07.2010 നു കന്നഡ സംഘത്തില് വച്ച് പ്രശസ്ത ഫ്രഞ്ച് സംവിധായകൻ കാൾ ഡ്രയരിന്റെ മാസ്റ്റർപീസ് ആയ 'ദി പാഷന്‍ ഓഫ് ജോൺ ഓഫ് ആർക്ക്' സ്ക്രീൻ ചെയ്യുന്നു. വൈകുന്നേരം എട്ടു പതിനഞ്ചിന് ആരംഭിക്കുന്ന പ്രദര്ശവനം സൗജന്യമാണ്. 'ജീവിതം കലയെ അനുകരിക്കുന്നു' എന്ന ക്ലീഷേ യുടെ വിരുധോക്തി ഈ ചലച്ചിത്രം വരച്ചുകാട്ടുന്നുണ്ട്. ഉടനീളം ക്ലോസ് അപ്പ് ഷോട്ടുകളുടെ ആധിക്യത്താൽ നിറഞ്ഞ സിനിമയിൽ ഇത്തരം ഷോട്ടുകളുണ്ടാക്കുന്ന വികാര തീവ്രതയോടൊപ്പം സിനിമയുടെ വിഷയത്തിലെക്കുള്ള മനശ്ശാസ്ത്ര പരമായ പ്രേക്ഷകന്റെ പ്രവേശത്തെ യാണ് ഡ്രയർ ലക്‌ഷ്യം വെക്കുന്നത്. റിച്ചാര്ഡ്ഷ എന്ഹോെനിന്റെ 'വെളിച്ചത്തിന്റെ ശബ്ദങ്ങൾ’ എന്ന് പേരിട്ട ഇതിന്റെ സംഗീതം ഈ സിനിമയുടെ മറ്റൊരു സവിശേഷതയാണ്.
നല്ല സിനിമയെ സ്നേഹിക്കുന്ന ബഹറിനിലെ എല്ലാ സിനിമ ആസ്വാദകരെയും 29.07.2010 8pm നു കന്നഡ സംഘം ഓഡിറ്റോറിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.
for Prerana Bahrain
K.V. Prakash - 39643309
Convenor, Prerana Film Society
Subscribe to:
Posts (Atom)