Tuesday, June 5, 2007

പ്രേരണ - പുസ്‌തകോത്‌സവം - 2007

ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ പ്രേരണ ഇന്ത്യന്‍ ക്ലബ്ബിന്റെ സഹകരണത്തോടെ പുസ്‌തകോത്സവം സംഘടിപ്പിക്കുന്നു.
വിവിധ പ്രസാധകരുടെ പുസ്‌തകങ്ങള്‍ അണിനിരത്തിക്കൊണ്ടുള്ള വിപുലമായ പുസ്‌തകപ്രദര്‍ശനം, ബെന്യാമിന്റെ 'പ്രവാചകന്മാരുടെ രണ്ടാം പുസ്‌തകം' എന്ന നോവലിന്റെ പ്രകാശനം. സാഹിത്യ ചര്‍ച്ചകള്‍, സംവാദങ്ങള്‍, കാവ്യസന്ധ്യ, നാടകം, നൃത്തശില്‌പം, നാടന്‍പാട്ടുകള്‍ എന്നിവയാണ്‌ പ്രധാനപരിപാടികള്‍.

ജൂണ്‍ 25 മുതല്‍ 29 വരെ ഇന്ത്യന്‍ ക്ലബ്ബ്‌ അങ്കണത്തില്‍ രാത്രി 7 മുതല്‍ 10 വരെയാണ്‌ പുസ്‌തകപ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്‌.

ബഹ്‌റൈന്റെ എന്നല്ല ഗള്‍ഫില്‍ തന്നെ ഇദം പ്രഥമമായി സംഘടിപ്പിക്കുന്ന ഈ പുസ്‌തകോത്സവത്തിന്‌ എല്ലാവരുടെയും നിസ്സീമമായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു. വിശദമായ കാര്യപരിപാടികള്‍ അടങ്ങിയ നോട്ടീസ്‌ പിന്നാലെ പ്രസിദ്ധീകരിക്കുന്നതാണ്‌
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടേണ്ട നമ്പര്‍
വി.എ. ബാലകൃഷ്ണന്‍ - 39086688

8 comments:

വിശാഖ് ശങ്കര്‍ said...

ബാലകൃഷ്ണേട്ടാ,
പ്രമോദ് പറഞ്ഞ് കേട്ടിട്ടുണ്ട്.ഇവിടെ ഇക്കൊ മാര്‍ക്സിസത്തിനെ കുറിച്ചു ബെന്യാമിന്‍ എഴുതിയ ലേഖനം ഉള്‍പ്പെടെയുള്ള ലേഖനങ്ങള്‍ വായിച്ചിട്ടുമുണ്ട്.ആദ്യമായാണ് കുറിപ്പിടുന്നതെന്നു മാത്രം.
ഈ പുസ്തകോത്സവത്തില്‍ നിന്നും ഞങ്ങള്‍ സലാല കാര്‍ക്ക് പുസ്തകങ്ങള്‍ വാങ്ങുവാനാകുമോ?എന്ന്തു ചെയ്യണം?

കെവിൻ & സിജി said...

വളരെ ആഹ്ലാദകരമായ സംരംഭം. എന്റെ എല്ലാവിധ ആശംസകളും നിങ്ങള്‍ക്കു്.

ഞാന്‍ ഇരിങ്ങല്‍ said...

വളരെ നല്ല വാര്‍ത്തയാണല്ലൊ.
എല്ലാവിധ ആശംസകളും നേരുന്നു.
സ്നേഹത്തോടെ
രാജു ഇരിങ്ങല്‍

Rasheed Chalil said...

ആശംസകള്‍.

പ്രേരണ - ബഹ്‌റൈന്‍ said...

ക്ഷമിക്കുക. തത്ക്കാലം ബഹ്‌റൈനില്‍ ഉള്ളവര്‍ക്കു മാത്രമാണ്‌ പുസ്‌തകങ്ങള്‍ കാണാനും തിര്‍ഞ്ഞെടുക്കാനും അവസരം. വരും വര്‍ഷങ്ങളില്‍ മറ്റുള്ളവര്‍ക്കുകൂടി പുസ്‌തകങ്ങള്‍ എത്തിക്കാന്‍ വേണ്ടത്‌ ചെയ്യാം.

Kabeer Katlat said...

Congraats for Prerana Bahrain for a newer and wider arena of activity. Keep it up. We, Prerana UAE also planning its new programm - its second One Day Film Festival. Documentary Filmmaker Anand Patwardhan will be coming for the programm.

Rajeeve Chelanat said...

nice attempt prerana..
keep it up

Unknown said...

Dear Friends,

I am quite happy to note the details of the book exhibition being organized by the Prerana, Bahrain. Probably, it is the first of its kind in Bahrain. I am eagerly waiting to take part in the forthcoming exhibition.

All the best for the 'books-festival'. Do let me know in case you need any assistance from me twoards the above.

Warm regards,

Ramesh Babu Meppat.