Thursday, April 12, 2007

ബഹ്‌റൈന്‍ പ്രേരണ - ഒരു ആമുഖക്കുറിപ്പ്‌

പ്രവാസി മലയാളികളുടെ ബഹ്‌റൈനിലെ ഒരു കൂട്ടായ്‌മയാണ്‌ പ്രേരണ. 1993-ല്‍ സ്ഥാപിതമായതു മുതല്‍ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പ്രേരണ സജീവമായി ഇടപെടുന്നുണ്ട്‌.
ലോകം അതിശീഘ്രം ഭീതിതമായ ഒരു ദിശയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തെയാണ്‌ നാം ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്‌. ആഗോളീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ പ്രത്യക്ഷമായിത്തന്നെ നാം അറിഞ്ഞുതുടങ്ങിയിരിക്കുന്നു. പുറംപോക്കിലേക്ക്‌ ആട്ടിപ്പായിക്കപ്പെടുന്നവര്‍, ഭൂമുഖത്തു നിന്നു തന്നെ ഉന്മൂലനം ചെയ്യപ്പെടുന്നവര്‍, പാരിസ്ഥിതിക തകര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍, അന്യവത്‌കരണം സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങള്‍ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങളിലുടെയാണ്‌ ഇന്ന് മനുഷ്യസമൂഹം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്‌. കൃത്യമായ നേതൃത്വമോ പ്രത്യയശാസ്‌ത്രത്തിന്റെ പിന്‍ബലമോ ഒന്നുമില്ലാതെതന്നെ കഷ്ടപ്പെടുന്നവര്‍ പലയിടത്തും അവരുടെ പ്രശ്നങ്ങളോട്‌ കൂട്ടമായി പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. ലോകം ഇന്ന് ഒരു ധ്രുവീകരണത്തിന്റെ പാതയിലാണ്‌. പുതിയ വഴി നാം കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനുള്ള അന്വേഷണത്തിലെ ഒരു കണ്ണിയാണ്‌ ബഹ്‌റൈനിലെ പ്രേരണയും. ലോകത്താകമാനം ചിതറിക്കിടക്കുന്ന സമാന ചിന്തഗതിക്കാരായ വ്യക്‌തികളും സംഘങ്ങളും പരസ്പരം അറിയുകയും ബന്ധപ്പെടുകയും ചെയ്യുക എന്നത്‌ നാളെയുടെ ആവശ്യമാണ്‌. ആ ഉദ്യമത്തിന്റെ ഭാഗമായാണ്‌ പ്രേരണ സ്വന്തമായി ഒരു ബ്ലോഗ്‌ ആരംഭിക്കുന്നത്‌.
മുന്‍കാലങ്ങളില്‍ പ്രേരണ സജീവമായ ചര്‍ച്ച ചെയ്‌തിട്ടുള്ള വിഷയങ്ങളാണ്‌ ഈ ബ്ലോഗിലൂടെ വായനക്കാരുമായി പങ്കുവയ്ക്കുന്നത്‌. നിങ്ങളുടെ അഭിപ്രായങ്ങള്‍കൂടി അറിയുവാനും സാംശീകരിക്കുവാനും പ്രേരണയ്ക്ക്‌ താത്‌പര്യമുണ്ട്‌. സദയം ഞങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങളുടെ ചര്‍ച്ചയില്‍ പങ്കെടുക്കുക. ലോകത്തിന്‌ തെളിച്ചമാകുന്ന ഒരു പാത കണ്ടെത്താനുള്ള ഞങ്ങളുടെ ശ്രമത്തിന്റെ ഭാഗമാകുക.

14 comments:

Anonymous said...

ബഹറൈന്‍ ‘പ്രേരണ’ ബ്ലോഗ് തുടങ്ങിയെന്നറിയുന്നതി‍ല്‍ സന്തോഷം.

ഞാനും ബഹറൈനില്‍ ഇപ്പോള്‍ അന്തേവാസിയാണ്.
അതു പോലെ ബ്ലോഗേഴ്സില്‍ ചിലരും ഇവിടെ ഉണ്ട്. പരസ്പരം അറിയാനുള്ള ഒരു ‘പ്രേരണ’യാണ് ഈ കമന്‍റ്.

പ്രേരണ - ബഹ്‌റൈന്‍ said...

നന്ദി രാജൂ. ഈ 14-ന് പ്രേരണ ബ്ലോഗിന്റെ ഉത്ഘാടനം നടക്കും. അതിനുശെഷം ഞങ്ങളിടുന്ന പോസ്‌റ്റുകളോട് പ്രതികരിക്കുക.

Anonymous said...

“പ്രേരണ ബ്ലോഗിന്റെ ഉത്ഘാടനം“ എന്നതു കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് മനസ്സിലായില്ല. എന്തെങ്കിലും പരിപാടികള്‍ ഒരുക്കുന്നുവോ?? ഏതെങ്കിലും പ്രമുഖ വ്യക്തികളെകൊണ്ട് ആണൊ ഉദ്ഘാടനം ചെയ്യിക്കുന്നത്??
സംരംഭങ്ങള്‍ക്ക് ആശംസകള്‍.

പ്രേരണ - ബഹ്‌റൈന്‍ said...

14ന് പ്രേരണ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മാധ്യമം ബഹ്‌റൈന്‍ ബ്യൂറോ ചീഫ് ശ്രീ. സുരേഷ് കുമാര്‍ ബ്ലോഗ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്യും. തുടര്‍ന്ന് ‘ഒസാമാ’ എന്ന ചലച്ചിത്രത്തിന്റെ പ്രദര്‍ശനാവും ഉണ്ടാകും. സ്വാഗതം.

പ്രേരണ - ബഹ്‌റൈന്‍ said...

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍; ശ്രീ. വി.എ. ബാലകൃഷ്ണന്‍ - 39086688

salim | സാലിം said...

പ്രേരണയുടെ ബ്ലോഗിന് എല്ലാവിധ ആശംസകളും നേരുന്നു. ഞാനും ഒരു ബഹ്‌റൈന്‍ പ്രവാസിയാണ്.ദുറാസില്‍ ജോലിചെയ്യുന്നു.പോസ്റ്റുകള്‍വരട്ടെ പ്രതികരിക്കാന്‍ ശ്രമിക്കാം.

feroz said...

hai dear frends,
ethu oru nalla kuttaymayuday prathifalanam anu.etra thirakkukalkkidayillum chuttupadukalodu prathikarikkanulla sramam
therchyayum njangalum kooday undu,allavarkkum nallathu matram
nernnukolunu.
feroz thiruvathra

pratheeksha said...

congratulations and best wishes.

Kabeer Katlat said...

Best wishes for Prerana Blog!
Kabeer, Prerana, Dubai

moideen said...

prathikarikanum, charchikanum oru vedi ellavarum varika.

moideen
prerana

Anonymous said...

ഇപ്പഴും പ്രേരണ മനസ്സിലായില്ല.എങ്കിലൂം ഒരു പ്രേരണ,മമ ഹ്രുത്തില്‍ നിന്നും...ഈ പ്രേരണ നല്ല പ്രേരണയാകുമാറാകട്ടെ.ആശംസകള്‍,എം.കെ.നംബിയാര്‍

Anonymous said...

all the best
mknambiear

പ്രേരണ - ബഹ്‌റൈന്‍ said...

ആശംസകള്‍ അറിയിച്ച എല്ലാ‍വര്‍ക്കും നന്ദി.

Anonymous said...

I was there when Indian club Sec: made his speach in the final session of book fair.It was fantastic!!!

I fully support him as he was frank enough to point out the substantial truth.All the best wishes to book fair and hope it wont be long that prerana should hegomanise the cultural sphere of Bahrain
aneesh (Manikkuttan)