ബഹ്‌റൈൻ പ്രേരണ എഴുത്തുകാരുടെയും വായനക്കാരുടെയും ഒത്തുകൂടലിനായി സർഗ്ഗവേദി രൂപീകരിച്ചു. 07.08.08 വ്യാഴാഴ്ച പ്രേരണ ഹാളിൽ കൂടിയ യോഗത്തിൽ ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യവിഭാഗം സെക്രട്ടറി ശ്രീ. ബിജു.എം. സതീഷാണ് 'സർഗ്ഗവേദി' ഉദ്ഘാടനം ചെയ്‌തത്. തുടർന്ന് മോഹൻ പുത്തൻചിറയും പ്രദീപ് ആഡൂരും സ്വന്തം രചനകൾ അവതരിപ്പിച്ചു. തുടർന്ന് സമകാലിക കവിതകൾ വായിക്കുകയും അവയെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്‌തു. സർഗ്ഗവേദിയുടെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും:
എഴുത്ത്, വായന, ചിന്ത, അന്വേഷണം, പ്രകാശനം എന്നിവയാണ് പ്രേരണ സര്‍ഗ്ഗവേദി എന്ന കൂട്ടായ്‌മയിലൂടെ ലക്ഷ്യമാക്കുന്നത്.
സര്‍ഗ്ഗാത്മക രചനകള്‍ നടത്തുന്ന ബഹറിനിലുള്ള മലയാളികള്‍ ഒത്തുകൂടുകയും തങ്ങളുടെ രചനകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുക.
സമകാലീന സാഹിത്യം കൂട്ടായിരുന്നു വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുക.
ആനുകാലിക ലോകത്തിന്റെ സൂക്‌ഷ്‌മ നേര്‍ക്കാഴ്‌ചകള്‍ക്ക് കൂട്ടായ പരിശ്രമം.
വ്യവസ്ഥാപിത ചട്ടക്കൂടുകളെ വിമര്‍ശനാത്‌മകമായ രീതിയില്‍ വിചിന്തനം ചെയ്യുക.
കൂട്ടായ വായനക്കായുള്ള വായനക്കൂട്ടം.
മുന്‍കുട്ടി നിശ്ചയിച്ച ഒരു പ്രത്യയശാസ്‌ത്ര ചട്ടക്കൂട്ടില്‍ നില്‍ക്കാതെ അന്വേഷണത്തിലൂടെ കാഴ്‌ചവട്ടം വിസ്‌താരപ്പെടുത്തുക.
ചിന്തകളേയും അന്വേഷണങ്ങളേയും സര്‍ഗ്ഗാത്‌മക രചനകളേയും പ്രകാശിപ്പിക്കാന്‍ പ്രേരണബ്ലോഗ്ഗ് കാര്യക്ഷമമായി ഉപയോഗപ്പെടുത്തുക.
കവിയരങ്ങും കഥയരങ്ങും നടത്തുക.
ഇതര ഭാഷയിലുള്ള സര്‍ഗ്ഗാത്‌മക രചനകള്‍ പരിചയപ്പെടുത്തുകയും വിവര്‍ത്തനം ചെയ്യുകയും ചെയ്യുക,
കുട്ടികളുടെ വായനയും എഴുത്തും പ്രോത്സാഹിപ്പിക്കാനുള്ള പരിപാടികള്‍ സംഘടിപ്പിക്കുക.
പ്രേരണ സര്‍ഗ്ഗവേദിയുടെ മുന്നോട്ടുള്ള ഗതി മുന്‍നിശ്ചയങ്ങളാല്‍യാന്ത്രികമായിപ്പോകാതെ ആത്മവിമര്‍ശനത്തിന്റെയും ആത്മപരിശോധനയുടേയും ഇടവേളകള്‍ക്ക് ഈ കൂട്ടത്തെ വിധേയമാക്കിക്കൊണ്ടിരിക്കണം.
ഇത് ചലനാത്മകമാകണമെന്നതാണ് പരമ പ്രധാനമായ മാര്‍ഗ്ഗവും ലക്ഷ്യവും.
തുടർന്നു വരുന്ന ആഴ്ചകളിൽ സർഗ്ഗവേദിയുടെ പരിപാടികൾ:
14.08.08 - വ്യാഴം രാത്രി 8.00 മണി
ആധുനിക സാഹിത്യചരിത്രം
ചർച്ച - നയിക്കുന്നത് - ശ്രീ. അനിൽ
21.08.08 - വ്യാഴം രാത്രി 8.00 മണി
ബഷീർ വായന - കഥ - മാന്ത്രികപ്പൂച്ച
വായിക്കുന്നത് - നയൻതാര
തുടർന്ന് ചർച്ച
28.08.08 - വ്യാഴം രാത്രി 8.00 മണി
ബ്ലോഗ് സാഹിത്യ ചർച്ച
Monday, August 11, 2008
Subscribe to:
Post Comments (Atom)
2 comments:
ആശംസകള്‍
ആശംസകള്‍
Post a Comment